മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ സാമൂഹ്യ ക്ഷേമ വിഭാഗമായ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ സഹായത്തോടെ ഡെഫ്‌ബ്ലൈന്‍ഡ് കുട്ടികളുടെ ക്ഷേമത്തിനും സഹായത്തിനുമായി പ്രവര്‍ത്തിക്കുന്ന സ്പര്‍ശ് പ്രോജക്ടിന്റെ ഭാഗമായി മുന്‍സിപ്പല്‍ അടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ സെന്ററുകള്‍ ആരംഭിക്കുന്ന പദ്ധതി കൊല്ലംകോട് ക്ലസ്റ്റര്‍ സെന്റര്‍ ആരംഭിച്ചു കൊണ്ട് തുടക്കം കുറിച്ചു. കൊല്ലംകോട് നഗരസഭയിലെ ഡെഫ്‌ബ്ലൈന്‍ഡ് കുട്ടികളുടെ ക്ലാസ്സുകള്‍ ഏറ്റവും അടുത്ത സെന്ററില്‍ ക്രമീകരിക്കുന്നതിന് ഭാഗമായിട്ടാണ് ക്ലസ്റ്റര്‍ സെന്ററുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കൊല്ലംകോട് നഗരസഭ നല്‍കിയ സെന്റര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ റാണീ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് എക്യിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര അധ്യക്ഷനായിരുന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ സ്റ്റീഫന്‍, എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം, സെന്റ് ജോസഫ് കോളേജ് പ്രൊഫസര്‍ സന്തോഷ്, സ്പര്‍ശ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ്, സിബിആര്‍ വര്‍ക്കറായ ബേബി സില്‍വെസ്റ്റിന്‍, ഫിസിയോ തെറാപ്പിസ്റ്റ് ഷെര്‍ലിന്‍ ഗോള്‍ഡി എന്നിവര്‍ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍