Comments System

5/recent/ticker-posts

സജീവം പ്രോജക്ട്


സജീവം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 2023 ജൂലൈ 28 ന് സന്നദ്ധ പ്രവര്‍ത്തകരായ അമ്മമാര്‍ക്കു വേണ്ടി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ വച്ചു മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തെക്കുറിച്ച് മനസ്സിലാക്കികൊടുക്കുകയും അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്‍മാരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മീറ്റിംഗില്‍ ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മരിയ ഗൊരേത്തി, സെന്‍സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ്ജ്, സജീവം കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍