കേരളാ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് - വര്‍ക്കിംഗ് ഗ്രൂപ്പ്
    കേരളാ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കൃഷി - പരിസ്ഥിതി വര്‍ക്കിംഗ് ഗ്രൂപ്പില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിനെ ഉള്‍പ്പെടുത്തി.
വികസന റിട്രീറ്റ്
    കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 12, 13 തീയതികളില്‍ മാര്‍ ഈവാനിയോസ് വിദ്യാനഗറില്‍ വച്ച് വികസന റിട്രീറ്റ് നടന്നു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സി.ബി.സി.ഐ പ്രസിഡന്റ് അത്യഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്  കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ ചീഫ് സെക്രട്ടറി കെ.ടി.ജോസ്, ഐ.എസ്.ഡി.ജി പ്രസിഡന്റ് ജോണ്‍ സാമുവേല്‍, നബാര്‍ഡ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍, കാരിത്താസ് സോണല്‍ മാനേജര്‍ ഡോ. വി. ആര്‍ ഹിദാസ്, ക്രൈസ്റ്റ് യൂണിവേഴ്‌സ്റ്റി റിസര്‍ച്ച് ഡയറക്ടര്‍ ടി.എ. വര്‍ഗീസ്, എം.ജെ.ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികള്‍ ആകുന്നതിനുള്ള വിവിധ കര്‍മ്മപരിപാടികള്‍ക്ക് വികസന റിട്രീറ്റ് രൂപം നല്‍കി. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, സിസ്റ്റര്‍ ജസ്സീന, ജോബി മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
DDU-GKY ശില്പശാല
    DDU-GKY പദ്ധതിയുടെ സാമൂഹ്യ സംഘാടന ശില്പശാല ഓക്‌ടോബര്‍ 15 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സാമൂഹ്യ സംഘാടന ശില്പശാല
    ഉഉഡഏഗഥ പദ്ധതിയുടെ സാമൂഹ്യ സംഘാടന ശില്പശാല ഓക്‌ടോബര്‍ 18-ന് സ്രോതസ്സില്‍ വച്ച് നടന്നു. ചകഞഉയില്‍ നിന്നും ബിനു കുമാര്‍ നേതൃത്വം നല്‍കി.
തദ്ദേശമിത്രം പഞ്ചായത്ത് അവലോകന യോഗം
    പാലക്കാട് ജില്ലയിലെ തദ്ദേശമിത്രം പദ്ധതി ഭാഗമായുള്ള 18, 19 തീയതികളിലെ പഞ്ചായത്ത് തല അവലോകന യോഗത്തില്‍ രാഗി. ബി.ആര്‍ പങ്കെടുത്തു.
തദ്ദേശമിത്രം റിവ്യു മീറ്റിംഗ്
    ഒക്‌ടോബര്‍ 21-ന് തിരുവനന്തപുരത്ത് നടന്ന തദ്ദേശമിത്രം സംസ്ഥാനതല അവലോകന യോഗത്തില്‍ ജോര്‍ജ്ജ് ഡാനിയേല്‍, രാഗി ബി.ആര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ ഉപദേശക സമിതി യോഗം
    PTCCI യുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ദേശീയ ഉപദേശക സമിതി യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ രണ്ടാംഘട്ട പദ്ധതി
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ടമായി നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒക്‌ടോബര്‍ 22-ന് ഫാ. ബോവസ് മാത്യു ഒപ്പിട്ടു.
സ്റ്റാഫ് മീറ്റിംഗ്
    പ്രോജക്ട് സ്റ്റാഫംഗങ്ങളുടെ ഒരു റിവ്യു മീറ്റിംഗ് ഒക്‌ടോബര്‍ 6-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.

വിവിധ ധനസഹായങ്ങള്‍
    ക    കുടുംബസഹായ പദ്ധതിയില്‍
            1  വിജയ കുമാരി കാട്ടാക്കട ഇടവക            35000/-
            2  ശാന്ത ആനാകോട് ഇടവക                40000/-
            3  ബിന്ദു കോട്ടൂര്‍ ഇടവക                10432/-
            4  ഉഷാ കുമാരി ആറ്റിങ്ങള്‍ ഇടവക            15400/-
            5  ബീന അനില്‍കുമാര്‍ ചാന്നാങ്കര ഇടവക        11473/-
            6  ലീല ഒറ്റശേഖരമംഗലം ഇടവക            15000/-
            7  സരിത ചെമ്പൂര്‍ ഇടവക                24000/-
            8  ലീന ശാസ്തവട്ടം ഇടവക                8500/-
            9  ശുഭ ശാസ്തവട്ടം ഇടവക                10000/-
            10  ഷീജ കാരമൂട് ഇടവക                10000/-
            11  ജസ്സി ദിലീപ് ശാസ്തവട്ടം ഇടവക            11000/-
            12  ബിജി പോത്തന്‍കോട് ഇടവക            10000/-
            13  ജാന്‍സി കാരമൂട് ഇടവക                8000/-
            14  സിന്ധു അരുവിയോട് ഇടവക                6000/-
            15  ചന്ദ്രലേഖ പുലയനാര്‍കോട്ട ഇടവക            12000/-
            16  അനിത മുല്ലൂര്‍ ഇടവക                16000/- എന്നിവര്‍ക്ക് നല്‍കി.
    കക    മറ്റ് ധനസഹായം                        23570/-