SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 02/12/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക വി മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ,് ശ്രീമതി ഷീല രാജന്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്റ്റാഫ് മീറ്റിംഗ്
02/12/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ അവലോകന മീറ്റിംഗ് നടത്തുകയും തുടര്‍ന്ന് ജനുവരി 2-ാം തീയതി നടത്താനിരിക്കുന്ന കര്‍മ്മോത്സവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
World Disability Day Celebration
03/12/2019 ല്‍ ധനുവച്ചപുരം ഉദയ സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ചു World Disability Day ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം Ring the Bell Compaign programe നടത്തി. സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
ഡിസേബല്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി കുളത്താമല്‍ സ്ഥലം 03/12/2019 ല്‍ സന്ദര്‍ശിക്കുകയും, 04/12/2019 ല്‍ ചിറ്റാഴ സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും ഡിസേബല്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന്റെ ഉദ്ദേശ്യം, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്താണെന്നുള്ള ചര്‍ച്ചകള്‍ സഹായം ലഭിക്കുന്നവര്‍ക്കുള്ള ഗ്രൂപ്പ് രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ക്ലാസുകള്‍ നടത്തുകയും ചെയ്തു.
മൊബിലൈസേഷന്‍ - DDU - GKY - പെരുമാതുറ
07/12/2019 ല്‍ പെരുമാതുറ ബ്ലോക്ക് കേന്ദ്രീകരിച്ച് DDU -GKY മൊബിലൈസേഷന്റെ ഭാഗമായി Door To Door Mobiization ശ്രീമതി ജിന്‍സി, ശ്രീ. ജെസ്റ്റിന്‍ റ്റി എസ്, ശ്രീ. എബിന്‍ എസ്, ശ്രീ. അജിന്‍ ജോണ്‍ ജെ സി എന്നിവര്‍ നേതൃത്വം നല്‍കി.
മൊബിലൈസേഷന്‍ - DDU - GKY - മടത്തറ
DDU - GKY പ്രോജക്ടിന്റെ മൊബിലൈസേഷന്‍ 07-12-2019 ല്‍ മടത്തറ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ശ്രീ. ബൈജു ആര്‍ പങ്കെടുത്തു.
മൊബിലൈസേഷന്‍ - DDU - GKY - പൊഴിയൂര്‍
11/12/2019 ല്‍ പൊഴിയൂര്‍ കേന്ദ്രീകരിച്ച് Door To Door Mobiization നടത്തപ്പെട്ടു. ക്വാളിറ്റി ടീം മെമ്പര്‍ ശ്രീ അജിന്‍ ജോണ്‍ ജെ സി , BSW Internship വിദ്യാര്‍ത്ഥികളായ സാന്ദ്ര, സുധീഷ്, ശ്രുതി എന്നിവര്‍ നേതൃത്വം നല്‍കി.
PIA Review Meeting
13/12/2019 ല്‍ കുമാരപുരം മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ വച്ചു PIA Review Meeting നടത്തി. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധി ശ്രീമതി ജിന്‍സി പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ രക്ഷാകര്‍ത്തൃ സമ്മേളനം - കന്യാകുമാരി
18/12/2019 ല്‍ കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍ സെന്ററില്‍ വച്ചു ബധിരാന്ധത കുട്ടികളുടെ മാതാപിതാക്കള്‍ക്കായുള്ള രക്ഷകര്‍ത്തൃ സമ്മേളനവും പരിശീലന പരിപാടികളും കോര്‍ഡിനേറ്റര്‍ ശ്രീ. എബിന്‍ എസ് ന്റെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് അഭ്യൂദയകാംഷികളില്‍ നിന്നും ലഭിച്ച വസ്ത്രങ്ങളും, മറ്റു സാധനങ്ങളും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു.
സ്റ്റെല്ലാ മേരീസ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്
18/12/2019 ല്‍ കന്യാകുമാരി സ്റ്റെല്ലാ മേരീസ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റിന്റെ നേതൃത്വത്തില്‍ മുരിങ്ങയുടെ വിവിധതരം ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ക്ലാസുകളും, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സ്രോതസ്സില്‍ വച്ചു നടത്തുകയുണ്ടായി. ഈ പരിപാടിയുടെ അധ്യക്ഷന്‍ അത്യുന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും, കേരള തുറമുഖ വകുപ്പ് മന്ത്രി ബഹു. കടന്നപ്പള്ളി രാമചന്ദ്രന്‍ ഉത്ഘാടനവും ചെയ്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ രക്ഷാകര്‍ത്തൃ സമ്മേളനം - തിരുവനന്തപുരം
20/12/2019 ല്‍ തിരുവനന്തപുരം ജില്ലയിലെ ചാല സെന്ററില്‍ വച്ചു ബധിരാന്ധത കുട്ടികളുടെ മാതാപിതാക്കള്‍ക്കായുള്ള രക്ഷകര്‍ത്തൃ സമ്മേളനവും, പരിശീലന പരിപാടികളും നടത്തി. കോര്‍ഡിനേറ്റര്‍ ശ്രീ. എബിന്‍ എസ് പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
SAFP കുടുംബ സഹായ പദ്ധതി - നെടുമങ്ങാട്, അഞ്ചല്‍, പോത്തന്‍കോട്
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 20/12/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി നെടുമങ്ങാട് മേഖലയിലെ 8 കുടുംബങ്ങള്‍ക്ക് 1,05,000 രൂപയും, അഞ്ചല്‍ മേഖലയിലെ 6 കുടുംബങ്ങള്‍ക്ക് 83,000 രൂപയും, പോത്തന്‍കോട് മേഖലയിലെ 10 കുടുംബങ്ങള്‍ക്ക് 1,24,000 രൂപയും ധനസഹായം നല്‍കി.
ക്രിസ്മസ് ആഘോഷം
23/12/2019 ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ എം എസ്സ് എസ്സ് എസ്സ് കുടുംബാംഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയും തുടര്‍ന്ന് DDU - GKY ലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷിക്കുകയും കരോള്‍ പാട്ട് മല്‍സരത്തില്‍ എല്ലാ ബാച്ചിലെ കുട്ടികളും പങ്കെടുക്കുകയും തുടര്‍ന്നു നടന്ന മീറ്റിംഗില്‍ ഫാ.തോമസ് മുകളും പുറത്ത് കുട്ടികള്‍ക്ക് ക്രിസ്മസ് സന്ദേശം പങ്കു വച്ചു. മുഖ്യ അതിഥി ശ്രീ രാജുമോന്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനദാനം നല്‍കുകയും ചെയ്തു.
LIC
എം.എസ്സ്.എസ്സ്.എസ്സ് ഏജന്‍സിയുടെ LIC യില്‍ നിന്നും ജീവന്‍ മധൂര്‍ പോളിസി എടുത്ത 12 വര്‍ഷം കാലാവധി പൂര്‍ത്തിയായ 800 പോളിസി ഉടമകള്‍ക്ക് LIC തിരുവനന്തപുരം ബ്രാഞ്ച് ഓഫീസില്‍ നിന്നും പോളിസി തുക ലഭിക്കുകയുണ്ടായി.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 24 കുടുംബങ്ങള്‍ക്ക് 3,12,000 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 12,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍