മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
സ്റ്റാഫ് മീറ്റിംഗ്
05/11/2020
ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും
പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.
DDU GKY പദ്ധതി - Alumni Meeting
DDU
GKY പദ്ധതിയുടെ ഭാഗമായി പഠനം പൂര്‍ത്തിയാക്കിയ ബാച്ചിലെ കുട്ടികള്‍ക്കായി
6/11/2020 ല്‍ Alumni Meeting സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് Course
Completion Certificates വിതരണം ചെയ്തു. 100 കുട്ടികള്‍ പങ്കെടുത്തു.
അതോടൊപ്പം 'Eravint' kazhkootam company campus interview നടത്തി.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ്
എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 19/11/2020 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക
മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി
ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ് എന്നിവര്‍
മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Yuva Keralam പദ്ധതി
കുടുംബശ്രീയുടെ
മേല്‍നോട്ടത്തില്‍ കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ
വികസന പരിപാടിയാണ് 'Yuva Keralam'. Data Entry Operator & Customer
Relationship Management മേഖലയില്‍ പരിശീലനം നേടുന്നതിന്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള 280
യുവതിയുവാക്കാള്‍ക്കാണ് പരിശീലനം നല്‍കുക. 30 കുട്ടികളടങ്ങിയ ആദ്യ
ബാച്ചിനുള്ള പരിശീലനം എം.എസ്സ്.എസ്സ്.എസ്സ് ല്‍ 25/11/2020 മുതല്‍
ആരംഭിച്ചു. ഫാ.തോമസ് മുകളുംപുറത്ത് ഉദ്ഘാടനം നടത്തി.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതി
സെന്‍സ്
ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ ഭാഗമായി കന്യാകുമാരി, തിരുവനന്തപുരം
ജില്ലയിലും വെബിനാറും, ക്ലാസുകളും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയില്‍
സ്റ്റാഫ് അംഗങ്ങളും, ഈ പദ്ധതിയുടെ സഹായം ലഭിക്കുന്ന അംഗങ്ങളും
പങ്കെടുത്തു.
SAFP (Save A Family Plan) കുടുംബ സഹായ പദ്ധതി
SAFP
കുടുംബ പദ്ധതിയില്‍ നിന്നും വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി
തിരുവനന്തപുരം, പോത്തന്‍കോട്, എന്നീ മേഖലകളിലെ12 കുടുംബങ്ങള്‍ക്ക് ധനസഹായം
നല്‍കി.
KSSF Meeting (Kerala Social Service Forum )
25/11/2020 ല്‍
കോട്ടയം KSSF ല്‍ വച്ചു Covid - 19 വിലയിരുത്തല്‍ മീറ്റിംഗ്
നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍
ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 12 കുടുംബങ്ങള്‍ക്ക് 1,14,800 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 17,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 15,100 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍