സ്റ്റാഫ് മീറ്റിംഗ്
2021 ആഗസ്റ്റ് 12 തീതയി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ലൂടെ നടത്തപ്പെടുന്ന ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്തു.സുധാര്‍ പ്രോജക്ട്
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തുന്ന സുധാര്‍ പ്രോജക്ടിന്റെ weekly meeting സംഘടിപ്പിക്കുകയും എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ സിജോ വി എസ് പങ്കെടുക്കുകയും ചെയ്തു. 12 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി.
ആശാകിരണം ക്യാമ്പെയ്ന്‍
ആശാകിരണം പ്രോജക്ടിന്റെ ഭാഗമായി റിസോഴ്‌സ് ടീം മീറ്റിംഗ് 2021 ആഗസ്റ്റ് 31-ാം തീയതി നടത്തപ്പെട്ടു. DLO ശ്രീ സിജോ വി എസ്, ശ്രീ മനുമാത്യു എന്നിവര്‍ പങ്കെടുത്തു.
Jela Jeevan Mission Project
2021 ആഗസ്റ്റ് 18-ാം തീയതി KSSF ന്റെ നേതൃത്വത്തിലുള്ള Jela Jeevan Mission Forum Online Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.
LF (Liliane Fonds ) പദ്ധതി
ലിലിയണ്‍ ഫോണ്ട്‌സ് പദ്ധതിയിലെ disabled ആയ 125 കുട്ടികളെ ഒന്നിച്ച് സംഘടിപ്പിക്കുകയും കോവിഡ് സാഹചര്യത്തില്‍ അവരുടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മെഡിക്കല്‍ ഫിസിയോതെറാപ്പി കാര്യങ്ങളെപറ്റി അവബോധനം നല്‍കുകയും CHAI (Catholic Health Association of India) യില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ പ്രകാരം Hearing Aid, Wheelchair, Walking Stick എന്നിവ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. അങ്ങനെയുള്ള കുട്ടികള്‍ക്ക് ഹോസ്പിറ്റല്‍ ചെക്കപ്പ് നടത്തി കേള്‍വി കുറവായ കുട്ടികള്‍ക്ക് Hearing Aid കൊടുക്കുകയും wheel chair ആവശ്യമായ കുട്ടികള്‍ക്ക് wheel chair കൊടുക്കുകയും Walking Stick നല്കുകയും ചെയ്തു. ഈ പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ ശ്രീ അജിന്‍ജോണ്‍, സി.ബി.ആര്‍. വര്‍ക്കേഴ്‌സ് ശ്രീ സിജോ വി എസ്, ശ്രീമതി അജിത എന്നിവര്‍ നേതൃത്വം നല്‍കുക ഉണ്ടായി.
SAFP കുടുംബ സഹായ പദ്ധതി
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 2021 ആഗസ്റ്റ് 27 ന് തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി അഞ്ചല്‍, പോത്തന്‍കോട്, നെടുമങ്ങാട്, തിരുവനന്തപുരം എന്നീ മേഖലയിലെ 85 കുടുംബങ്ങള്‍ക്ക് 4,30,000 രൂപ ധനസഹായം നല്‍കി.
DDUGKY & Yuvakeralam Project
DDUGKY & Yuvakeralam പ്രോജക്ടിലെ Data Entry, Customer Relationship Management എന്നീ കോഴ്‌സുകള്‍ പഠിച്ച് ഇറങ്ങിയ കുട്ടികളെ 2021 ആഗസ്റ്റ് 28 -ാം തീയതി Software Incuvator Royal Enfield, Eravint എന്നീ കമ്പനികളിലേയ്ക്ക് ജോലിയ്ക്കായ് തെരഞ്ഞെടുത്ത് അയക്കുകയുണ്ടായി. ശ്രീ അജിന്‍ ജോണ്‍, ശ്രീ ജസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എം.എസ്സ്.എസ്സ്.എസ്സ് ന്റെ നേതൃത്വത്തില്‍ DDUGKY & Yuvakeralam ബാച്ചിലെ കുട്ടികള്‍ക്കായി കോവിഡ് വാക്‌സിന്‍ നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ജോണ്‍സണ്‍ ജോസഫ് ക്രമീകരിക്കുകയുണ്ടായി. 30 കുട്ടികള്‍ first doze vaccine അന്നേദിവസം നല്കുകയും ചെയ്തു.
Sudhir Project
വിവിധ ധന സഹായങ്ങള്‍
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 85 കുടുംബങ്ങള്‍ക്ക് 4,30,000 രൂപയും വൈദ്യസഹായവും മറ്റു സഹായവുമായി 11000/ രൂപയും നല്‍കി
0 അഭിപ്രായങ്ങള്‍