നവജീവന്‍ - Task force Volunters Training Programme
നവജീവന്‍
ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് വോളന്റിഴേസ് ട്രെയിനിംഗ്
പ്രോഗ്രാം കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ 2021സെപ്തംബര്‍ 2 ന്
online വഴി നടത്തപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്
ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിശിഷ്ട അതിഥിയായിരുന്നു.
എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
സന്നിഹിതനായിരുന്നു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും 130 വോളന്റിഴേസ്
പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു നേതൃത്വം നല്‍കി.
നവജീവന്‍ - DRR (Disaster Risk Reduction) Meeting
നവജീവന്‍
ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗ് 2021
സെപ്തംബര്‍ 7 ന് online വഴി നടത്തപ്പെട്ടു. കോര്‍ഡിനേറ്റര്‍ ശ്രീ മനു
മാത്യു പങ്കെടുത്തു.
Jela Jeevan Mission Project
Jela Jeevan
Mission Project ന്റെ online meeting 2021 സെപ്തംബര്‍ 15 ന് നടത്തപ്പെട്ടു.
ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു എന്നിവര്‍
പങ്കെടുത്തു.
KSSF NUTURE Training Project
Kerala Social Service
Form ന്റെ നേതൃത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ Green Audit
നടത്തുന്നതിനും അതിന്റെ വെളിച്ചത്തില്‍ Green Protocol
നടപ്പിലാക്കുന്നതിനുമായി Green Audit Training 2021 സെപ്തംബര്‍ 16 -ാം
തീയതി വെള്ളയമ്പലം TSSS ന്റെ ഓഫീസില്‍ വച്ചു നടത്തപ്പെട്ടു.
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഫാ.തോമസ് മുകളുംപുറത്ത്, ശ്രീമതി ജിന്‍സി
എസ് എസ്, ശ്രീ മനു മാത്യു, MSW Trainers ശ്രീ മിഥുന്‍, ശ്രീ ഷിബിന്‍
എന്നിവര്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തു.
കാരിത്താസ് ഇന്ത്യ നല്‍കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മുഖ്യമന്ത്രിക്ക് കൈ മാറി
ഭാരത
കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജന്‍സിയായ കാരിത്താസ്
ഇന്ത്യ കേരളത്തിലെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും കൊച്ചി ജനറല്‍
ആശുപത്രിക്കും നല്‍കുന്ന ഐ.സി.യു വെന്റിലേറ്ററുകള്‍ 2021 സെപ്തംബര്‍ 18-ാം
തീയതി ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ദ്ദിനാള്‍
മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കൈമാറി. മുഖ്യമന്ത്രിയുടെ
ഓഫീസില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍
ബിഷപ് ക്രിസ്തുദാസ്, കാരിത്താസ് ഇന്ത്യ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.
പോള്‍ മൂഞ്ഞേലി, മലങ്കര സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ റവ.ഫാ. തോമസ്
മുകളുംപുറത്ത് എന്നിവര്‍ സംബന്ധിച്ചു. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 12
യൂണിറ്റുകളാണ് നല്‍കിയത്.
നവജീവന്‍ - Project Officer Visit
നവജീവന്‍
ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ പ്രോജക്ട് ഓഫീസര്‍ Mr. Armstrong
Alexander 2021 സെപ്തംബര്‍ 21 -ാം തീയതി എം.എസ്സ്.എസ്സ്.എസ്സ്
സന്ദര്‍ശിക്കുകയും പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും
ചെയ്തു.
വിജയവീഥി
കേരള ഗവണ്‍മെന്റ് വിജയവീഥി എന്ന പേരില്‍ നടത്തുന്ന
PSC കോച്ചിംഗ് ന്റെ തിരുവനന്തപുരത്തുള്ള ഒരു സെന്റര്‍ ആയി മലങ്കര
സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യെ 2021 സെപ്തംബര്‍ 23 ന് തെരഞ്ഞെടുത്തു.
ക്ലാസുകള്‍ ഉടനെ ആരംഭിക്കും.
സെന്‍സ് പ്രോജക്ട് APF(Azim Premji Foundation ) Evaluation Programme
സെന്‍സ്
ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയില്‍ നിന്നും 2021 സെപ്തംബര്‍ 23, 24 എന്നീ
തീയതികളില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ പ്രോജക്ടിനെപ്പറ്റി പഠിക്കാനും
അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും APF representative Mrs. Archana
യും Programme manager Mr. Rajesh ഉം എം.എസ്സ്.എസ്സ്.എസ്സ്
സന്ദര്‍ശിക്കുകയും തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍ സെന്ററും,
തിരുവനന്തപുരം ജില്ലയിലെ ചാല സെന്ററും സന്ദര്‍ശിക്കുകയുണ്ടായി.
കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് നേതൃത്വം നല്‍കി.
സ്റ്റാഫ് മീറ്റിംഗ്
2021
സെപ്തംബര്‍ 24 -ാം തീതയി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍
സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ
പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയും
ചെയ്തു.
സുധാര്‍ പ്രോജക്ട്
സുധാര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് 12
അതിഥി തൊഴിലാളികള്‍ക്ക് 1500 രൂപയുടെ മെഡിക്കല്‍കിറ്റ് വിതരണം ചെയ്തു.
Online weekly meeting ല്‍ കോര്‍ഡിനേറ്റര്‍ സിജോ വി എസ് പങ്കെടുത്തു.
ആശാകിരണം പ്രോജക്ട്
ആശാകിരണം
Monthly DLO Meeting 2021 സെപ്തംബര്‍ 28 ന് Online വഴി നടത്തപ്പെട്ടു.
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്ന് ശ്രീ മനു മാത്യു പങ്കെടുത്തു.
Sudhir Project
കോട്ടയം
KSSF (Kerala Social Service Forum) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ
Sudhir Project ല്‍ online baseline training programme 2021 സെപ്തംബര്‍ 29
-ാം തീയതി നടത്തപ്പെട്ടു. 7,14,21,28 എന്നീ തീയതികളില്‍ KSSF ന്റെ കീഴില്‍
Review meeting ഉം നടത്തപ്പെട്ടു.
സെന്‍സ് പ്രോജക്ട് - Online Mentoring Programme
2021
സെപ്തംബര്‍ 25,26,27,28,29,30 എന്നീ തീയതികളില്‍ പ്രോജക്ട് സ്റ്റാഫ്
അംഗങ്ങള്‍ക്ക് ട്രെയിനിംഗ് പ്രോഗ്രാമും, കുട്ടികളുടെ പുരോഗമനവും
പഠിക്കുന്നതിനായി Sense India representative from technical team Mrs.
Prabhatha Kumari online programme നടത്തുകയുണ്ടായി. കോര്‍ഡിനേറ്റര്‍ ശ്രീ
എബിന്‍ എസ് നേതൃത്വം നല്‍കി.
മെഡിക്കല്‍ കിറ്റ് വിതരണം
കാരിത്താസ്
ഇന്ത്യയുടെ സഹായത്തോടുകൂടി 1500 രൂപ വില വരുന്ന 100 മെഡിക്കല്‍ കിറ്റുകള്‍
നിര്‍ദ്ധനരായ 100 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.
വിവിധ ധന സഹായങ്ങള്‍
വൈദ്യസഹായവും മറ്റു സഹായവുമായി 10500/ രൂപ നല്‍കി
0 അഭിപ്രായങ്ങള്‍