മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
ഓണാഘോഷം (യുവകേരളം ബാച്ച്)
യുവകേരളം
പദ്ധതിയിലെ 7,8,9 ബാച്ചുകളിലെ കുട്ടികള്‍ ഓണാഘോഷം നടത്തി. അത്തപൂക്കള
മത്സരം, ഓണപ്പാട്ട് എന്നീ മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തി ഓണം Cultural
progrms ആഘോഷിച്ചു. വിജയികള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ്
ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള സമ്മാനദാനം നല്‍കി അനുമോദിച്ചു.
സ്റ്റാഫ് മീറ്റിംഗ്
2022
സെപ്തംബര്‍ 6-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും
പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.
തുടര്‍ന്ന് ഓണാഘോഷദിനത്തോടനുബന്ധിച്ച് സ്റ്റാഫ് അംഗങ്ങള്‍
അത്തപൂക്കളമിടുകയും, വിവധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഓണസദ്യയോടുകൂടി
പ്രോഗ്രാം സമാപിക്കുകയും ചെയ്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതി
സെന്‍സ്
ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ ഭാഗമായി 2022 സെപ്തംബര്‍ 13,14
തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു സ്റ്റാഫുകള്‍ക്കായി
Communication,Fund raising എന്നീ വിഷയത്തെ ആസ്പദമാക്കി ട്രെയിനിംഗ്
നല്‍കുകയുണ്ടായി. സെന്‍സ് പദ്ധതിയുടെ Team അംഗങ്ങളായ ശ്രീ ശിവകുമാര്‍,
ശ്രീമതി റിയ അഗര്‍വാള്‍ എന്നിവര്‍ രണ്ട് ദിവസത്തെ ക്ലാസ് നയിച്ചു. പ്രസ്തുത
മീറ്റിംഗില്‍ ക്ഷേമ പാറശ്ശാലയില്‍ നിന്നും ശ്രീ അരുണ്‍, പേരൂര്‍ക്കട D M
convent സിസ്റ്റര്‍ റോസ് ജോണ്‍, എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ്
ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍
സാം, കുമാരി നീതു എസ് ജയന്‍, ശ്രീ ഷിജിന്‍, ശ്രീ മിഥുന്‍ എന്നിവര്‍
പങ്കെടുത്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് നേതൃത്വം നല്‍കി.
CHARIS Migration Program
2022 സെപ്തംബര്‍ 15 -ാം തീയതി
ഡല്‍ഹിയില്‍ നിന്ന് CHARIS Migration Program ന്റെ Monitoring &
Evaluation Meeting എറണാകുളത്തു വച്ചു സംഘടിപ്പിക്കുകയുണ്ടായി. ഡല്‍ഹിയില്‍
നിന്നും ശ്രീ ദീപക് ജോര്‍ജ്ജ് മിഞ്ച്, എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും
ശ്രീ സിജോ വി എസ് പങ്കെടുത്തു.
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍
CHARIS Migration Program ന്റെ ഭാഗമായി നടത്തിയ Weekly Meeting ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ സിജോ വി എസ് പങ്കെടുത്തു.
SAFP ( Save A Family Plan)
2022 സെപ്തംബര്‍ 15 -ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ സാന്നിദ്ധ്യത്തില്‍ SAFP യിലെ 10 കുടുംബങ്ങള്‍ക്ക് തൊഴില്‍ ധനസഹായപരമായി Fund Withdrawal ചെയ്യുന്നതിന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു മീറ്റിംഗ് നടത്തി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ മീറ്റിംഗിനു നേതൃത്വം നല്‍കി.
SAFP ( Save A Family Plan) - Cluster Meeting Venganoor
2022
സെപ്തംബര്‍ 22 ന് വെങ്ങാനൂര്‍ റീജണില്‍ വച്ചു ക്ലസ്റ്റര്‍ മീറ്റിംഗ്
നടത്തുകയും ഭവന സന്ദര്‍ശനം നടത്തി അവരുടെ ആക്റ്റിവിറ്റീസ് വിലയിരുത്തി.
പ്രോജക്ട് കോര്‍ഡിനേറ്റര്‍ രാഖി ആര്‍.ജെ, Internship students Dr. Anjana,
Nayana എന്നിവര്‍ പങ്കെടുത്തു.
Awareness Session - Yuvakeralam
യുവകേരളം
പദ്ധതിയിലെ 3 ബാച്ചുകളിലെ കുട്ടികള്‍ക്കായി Awareness Session 2022
സെപ്തംബര്‍ 22 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. Sex
Education, Personal Hygiene എന്നീ വിഷയങ്ങളെകുറിച്ചുള്ള ക്ലാസ് ആയിരുന്നു.
Dr. Anjana ക്ലാസ് നയിച്ചു.
Garden of Eden
Kerala Social
Service Forum നടത്തുന്ന Garden of Eden എന്ന പ്രോജക്ടിനായി
എം.എസ്സ്.എസ്സ്.എസ്സ് ന്റെ സംഘങ്ങളില്‍ നിന്ന് 40 കുടുംബങ്ങളെ
തിരഞ്ഞെടുത്തു. Root son fertigation Technique വഴി മികച്ച ന്യൂനത കൃഷി
രീതിയിലൂടെ കുടുതല്‍ മികവ് നല്‍കുന്നു. ഈ കൃഷി രീതി ഓരോ കുടുംബങ്ങളിലും
എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്.
SAGARMALA Project
തീരദേശ
സമുദായങ്ങളെ തുറമുഖ നാവിക മേഖലകളിലെ തൊഴിലിനായി നൈപുണ്യമാക്കാന്‍
ലക്ഷ്യമിടുന്ന ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ശ്രമമാണ് സാഗര്‍മാല എന്ന
പ്രോജക്ട്. കുടുംബശ്രീ വഴിയായി ഈ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ
ഭാഗമായി PIA( Project Implementing Agency ) കളുമായുള്ള മീറ്റിംഗ് 2022
സെപ്തംബര്‍ 26 ന് Imperial Insignia എറണാകുളം വച്ച് നടക്കുകയുണ്ടായി.
എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധാനം ചെയ്ത് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍
സാം പങ്കെടുത്തു.
Resilient Livelihoods Training Programe
2022
സെപ്തംബര്‍ 30 ന് കവടിയാര്‍ TSS ( Trivandrum Social Service Society) ല്‍
വച്ചു നടന്ന Resilient Livelihoods ട്രെയിനിംഗ് പ്രോഗ്രാമില്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ ഷിജിന്‍ പങ്കെടുത്തു.
DDU GKY - Mobilization
2022 സെപ്തംബര്‍ 30 ന് ചിറയിന്‍കീഴ് ബ്ലോക്കിലെ കീഴ്‌വില്ലം പഞ്ചായത്തില്‍ മൊബിലൈസേഷന്‍ നടത്തി. 25 പേര്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും Mobilization Head ശ്രീ ജിജേഷ്‌മോന്‍ പങ്കെടുത്തു.
2022
സെപ്തംബര്‍ 16 ന് അങ്കമാലി De paul college ലെ MSW വിദ്യാര്‍ത്ഥികള്‍
എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും പ്രസ്തുത പരിപാടിയില്‍
എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള
വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തനങ്ങളെപറ്റി
ക്ലാസ് എടുക്കുകയും, ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം ഫീല്‍ഡ് ലെവല്‍
പ്രവര്‍ത്തനങ്ങളെപറ്റി ക്ലാസെടുക്കുകയും, സെന്‍സ് പ്രോജക്ട്
കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് സെന്‍സ് പ്രോജക്ടിന്റെ
പ്രവര്‍ത്തനങ്ങളെപറ്റി ക്ലാസ് എടുക്കുകയും ചെയ്തു.
Raja Giri college ലെ MSW വിദ്യാര്‍ത്ഥികള്‍ Internship ചെയ്യുന്നതിനായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ ജോയിന്‍ ചെയ്തു.
വിവിധ ധന സഹായങ്ങള്‍
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,300/ രുപയും
വൈദ്യസഹായവും മറ്റു സഹായവുമായി 11500/ രൂപയും നല്‍കി
0 അഭിപ്രായങ്ങള്‍