2023 ഏപ്രില്‍ 21 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, മലങ്കര കാത്തലിക് അസോസിയേഷനും ചേര്‍ന്ന് കിളിമാനൂര്‍ വൈദിക ജില്ലയിലെ നിലമേല്‍ സെന്റ്‌മേരീസ് ഇടകവയില്‍ വച്ച് സജീവം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ പോളിക്കാര്‍പ്പസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കുകയും, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ബ്രില്ല്യന്റ് രാജന്‍ (HOD - EVS Dept.) ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കുകയം ചെയ്തു. എം.സി.എ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെയും, കിളിമാനൂര്‍ വൈദികജില്ലയിലെയും ഭാരവാഹികള്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ ബൈജു രാജു പരിപാടിക്ക് നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍