93-മത് പുനരൈക്യ വാർഷികത്തോടനുബന്ധിച്ചു മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ യജ്ഞം സെപ്റ്റംബർ 20, 21 തീയതികളിൽ സംഘടിപ്പിച്ചു .MSSS ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വര്ഗീസ് കിഴക്കേക്കര ഏവരെയും സ്വാഗതം ചെയ്യുകയും സജീവം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ ഫാ. തോമസ് കയ്യാലക്കൽ സജീവം ലഹരി വിരുദ്ധ പ്രചാരണം ഫ്ളാഗ്ഓഫ് ചെയ്തു. തുടർന്ന് മൂവാറ്റുപുഴ ഭദ്രാസനം കേന്ദ്രികരിച്ചുകൊണ്ട് സജീവം ലഹരി വിരുദ്ധ പ്രചാരണം നടത്തുകയും സജീവം ലഖുലേഖ വിതരണം ചെയ്യുകയും ചെയ്തു. MSSS സജീവം കോർഡിനേറ്റർ ശ്രീ സിജോ നേതൃത്വം നൽകി
0 അഭിപ്രായങ്ങള്‍