മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെൻസ് ഇൻറർനാഷണൽ ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കിവരുന്ന സ്പർശ് പ്രോജക്ടിന്റെ ഭാഗമായി ഓൺ സൈറ്റ് മെന്ററിങ് വിസിറ്റുകൾ നടന്നു. സെൻസ് സീനിയർ ട്രെയിനർ മേഴ്സി, മെന്റർ പ്രഭാത എന്നിവർ ചേർന്ന് നടത്തിയ വിസിറ്റിൽ പ്രോജക്ട് ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് നടന്ന സ്റ്റാഫ് മീറ്റിംഗിൽ സ്റ്റാഫ് അംഗങ്ങൾക്ക് ആവശ്യമായ ട്രെയിനിങ് നൽകി. സെപ്റ്റംബർ 18 മുതൽ 22 വരെ ഒരാഴ്ച നീണ്ടു നിന്ന് വിസിറ്റ് പ്രോജക്റ്റിന്റെ വിവിധ തലങ്ങൾ പരിശോധിക്കുകയും മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍