Comments System

5/recent/ticker-posts

സ്പര്‍ശം 2023



കന്യാകുമാരി ജില്ലയിലെ പ്രോജക്ട് ഉള്‍പ്പെട്ടിട്ടുള്ള യുവാക്കള്‍ക്കും കുട്ടികള്‍ക്കും ക്രിസ്മസ് ന്യൂ ഇയര്‍നോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച പുതുവസ്ത്രങ്ങള്‍ നല്‍കി. ജനുവരി 11 ന് കിരാത്തൂര്‍ സെന്‍ട്രല്‍ വച്ച് നടന്ന ചടങ്ങ് മാര്‍ ഗ്രിഗോറിയസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി സേവിയര്‍ ഉദ്ഘാടനം ചെയ്തു. എം.എസ.്എസ.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. വിന്‍സെന്റ് കാരിക്കല്‍ ചാക്കോ അധ്യക്ഷനായിരുന്നു. എം എസ് എസ് എസ് ചീഫ് കോഡിനേറ്റര്‍ റോഷിന്‍ എ സാം പദ്ധതി വിശദീകരണം നടത്തി. മേല്‍പ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ മുഖ്യ അതിഥി ആയിരുന്നു. പ്രോജക്റ്റ് കോഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ്, ബേബി സില്‍വസ്റ്റര്‍, ഷെര്‍ലിന്‍ ഗോള്‍ഡീ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍