Comments System

5/recent/ticker-posts

സജീവം ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി- കൊടുമണ്‍

 

 
2023 ഏപ്രില്‍ 19 ന് രാവിലെ 11 മണിക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാജിക് ഷോ പ്രശസ്‌ക്ത മജീഷ്യന്‍ നാഥ് തിരുവനന്തപുരം മേജര്‍ അതിരൂപത അടൂര്‍ വൈദിക ജില്ലയിലെ കൊടുമണ്‍ സെന്റ് ബഹനാന്‍സ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ വച്ചു നടത്തപ്പെട്ടു. ഇടവക വികാരിയും എം.എസ്സ്.എസ്സ്.എസ്സ് മുന്‍ ഡയറക്ടറുമായ ബഹു.ജോണ്‍ വിളയില്‍ അച്ചന്‍ സ്വാഗതം ആശംസിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേകര അദ്ധ്യക്ഷത വഹിച്ചു. കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ ശ്രീ രതീഷ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും ഉള്‍പ്പടെ 125 പേര്‍ പങ്കെടുത്തു.  എം.എസ്സ്.എസ്സ്.എസ്സ് സജീവം കോര്‍ഡിനേറ്റര്‍ ശ്രീ ബൈജു രാജു എവര്‍ക്കും നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍