Comments System

5/recent/ticker-posts

ആദരാഞ്ജലികള്‍

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്ന ശ്രീ ജോര്‍ജ് ഡാനിയേല്‍ സാര്‍ 16/05/2023 ല്‍ ചൊവ്വാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 19/05/2023 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്  സംസ്‌കാര ശുശ്രൂഷയില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത എപ്പിസ് കോപ്പല്‍ വികാര്‍ ഫോര്‍ ചാരിറ്റി ഫാ.തോമസ് പൂവണ്ണാല്‍, അഞ്ചല്‍ വൈദിക ജില്ലാവികാരിയും എം.എസ്സ്.എസ്സ്.എസ്സ് മുന്‍ ഡയറക്ടറുമായ പെരിയ ബഹുമാനപ്പെട്ട ഫാ.ബോവസ് മാത്യു മേലൂട്ട്, എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര, എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സ്വവസതിയില്‍ പങ്കുചേരുകയും തുടര്‍ന്ന് പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന സംസ്‌കാര ശുശ്രൂഷയില്‍ സെന്റ്‌മേരീസ് കത്തീഡ്രല്‍ വികാരി ആയിരിക്കുന്ന റവ.ഫാ.ജോര്‍ജ് തോമസ് മുഖ്യകാര്‍മികത്വം വഹിക്കുകയും എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര, എം.എസ്സ്.എസ്സ്.എസ്സ് മുന്‍ ഡയറക്ടര്‍മാരായ ഫാ.ജോണ്‍ വിളയില്‍, ഫാ.വില്‍സണ്‍ തട്ടാരുതുണ്ടില്‍, ഫാ.ബോവസ് മാത്യു, ഫാ.തോമസ് മുകളുംപുറത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കുകയും ചെയ്തു.
പ്രിയപ്പെട്ട ജോര്‍ജ് ഡാനിയേല്‍ സാറിന് എം.എസ്സ്.എസ്സ്.എസ്സ് കുടുംബത്തിന്റെ ആദരാഞ്ജലികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍